വാഷിങ്ടൺ: അമേരിക്കയിലുള്ള ഇന്ത്യൻവംശജരിൽ അഞ്ചിൽ രണ്ടുപേരും സാമ്പത്തിക സ്ഥിരത സംബന്ധിച്ച് ആശങ്കയിലെന്ന്‌ പഠനം. കോവിഡ്‌ ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന്‌ മനസ്സിലാക്കാൻ നടത്തിയ സർവേയിലാണ്‌ ഇക്കാര്യം പറയുന്നത്‌‌.

കോവിഡ്‌ വ്യാപനത്തിനുശേഷം വലിയ മാറ്റമുണ്ടായത്‌ ജനങ്ങളുടെ ജീവിത രീതിയിലാണെന്ന്‌ സർവേ ചൂണ്ടിക്കാട്ടുന്നു. യുഎസിലെ ഇന്ത്യക്കാരിൽ ആറിൽ ഒരാൾ കോവിഡ്‌ പോസിറ്റീവ്‌ ആണ്‌. കുടുംബ ബന്ധങ്ങളെ കോവിഡ്‌ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും മാനസികസംഘർഷവും നിരാശയും പ്രകടമാണ്‌. കോവിഡ്‌ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി 30 ശതമാനത്തോളം ഇന്ത്യക്കാരുടെയും ജോലിയെ ബാധിച്ചതായും ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ്‌ ഇന്ത്യൻ ഡയസ്‌പോറ (എഫ്‌ഐഐഡിഎസ്‌) നടത്തിയ സർവേയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here