maryസിറിയ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സിറിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ‘തീർച്ചയായും ഇത് ദൈവത്തിന്റെ ഇടപെടാലാണെന്നും കൊലക്കത്തിയിൽ നിന്നും രക്ഷിച്ചത് പരിശുദ്ധ മാതാവിന്റെ സഹായമാണെന്നും’ ഫാ. ജാക്വസ് മൗറാദ് പറഞ്ഞു. മെയ്മാസത്തിൽ ഭീകരർ തട്ടിക്കൊണ്ടുപോയ അദ്ദേഹം ഏതാനും ദിവസങ്ങൾക്കുമുമ്പാണ് രക്ഷപ്പെട്ടത്. ക്രൈസ്തവവിശ്വാസത്തിനുവേണ്ടി മരിക്കേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ മരണം കാത്തുകഴിയവേയാണ് മുസ്ലിം സഹോദരൻ രക്ഷപ്പെടാൻ സഹായിച്ചത്.

”എന്റെ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അത്ഭുതമാണിത്. തടവിലായിരുന്ന ഞാൻ മരണമണിയും കാത്ത് പ്രാർത്ഥനയോടെ കഴിയുകയായിരുന്നു. അപ്പോഴെല്ലാം ആന്തരികമായ സമാധാനം എന്റെ ഹൃദയത്തിന് സാന്ത്വനം പകർന്നു. യേശുവിനുവേണ്ടി മരിക്കുന്നതിന് എനിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. കാരണം ക്രിസ്തുവിനുവേണ്ടി രക്തം ചിന്തേണ്ടിവരുന്നവരിൽ ആദ്യത്തെയാളോ അവസാനത്തെ ആളോ അല്ല ഞാനെന്നും ക്രിസ്തുവിനായി രക്തസാക്ഷികളായവരിൽ ഒരുവൻ മാത്രമാകുന്നതിന് തനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും” അദ്ദേഹം ഇറ്റാലിയൻ ടിവി 2000 ത്തോട് പറഞ്ഞു.

”എന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഒരു വൈദികൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുക എന്നത് അസംഭവ്യമാണ്.” അദ്ദേഹം പറയുന്നു.

സിറിയയിലെ അൽ ക്വരിയാടിൻ എന്ന നഗരത്തിലെ മാർ ഏലിയൻ മൊണാസ്റ്ററിയിലെ പ്രിയോരായിരുന്നു ഫാ. മൗറാദ്. അദ്ദേഹത്തോടൊപ്പം മറ്റൊരാളെയും ഭീകരർ മെയ് 21 ന് പിടികൂടിയിരുന്നു. ആദ്യ നാലുദിവസം മൊണാസ്റ്ററിയിലെ കാറിൽ മലമുകളിലെത്തിച്ച് അതിൽ പൂട്ടിയിട്ടു. ഓഗസ്റ്റ 11 ന് ഞങ്ങളെ പാൽമറയിലെത്തിച്ചു. അവിടെ അൽ ക്വാട്രിയാൻ നഗരത്തിൽ നിന്നുളള 250 ക്രിസ്ത്യൻ തടവുകാരുണ്ടായിരുന്നു. ഓഗസ്റ്റ് ആറിനായിരുന്നു ഇസ്ലാമിക് ഭീകരർ അൽ ക്വാട്രിയാൻ പിടിച്ചെടുത്തത്. വെറും 30 ക്രൈസ്തവർ മാത്രമാണ് അവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്.” അദ്ദേഹം തുടർന്നു.

”ഓരോ ദിവസവും കൊടും ഭീകരർ വന്ന് വിശ്വാസം തിരസ്‌ക്കരിക്കുവാൻ അജ്ഞാപിക്കും. അപ്പോഴെല്ലാം ക്രിസ്ത്യാനിയായതിൽ ഞാൻ സന്തോഷിക്കുന്നു എന്നാണ് ഞാനവരോട് പറഞ്ഞത്. ഇനിയിത് വീണ്ടും പറഞ്ഞാൽ ഞങ്ങൾ നിന്റെ കഴുത്ത് മുറിക്കും. എന്ന് ഭീഷണിപ്പെടുത്തിയാണ് പോകാറുള്ളത്. അപ്പോഴെല്ലാം പ്രാർത്ഥന മാത്രമായിരുന്നു പിൻബലം. ഒരു ദിവസം അവരുടെ ശ്രദ്ധ തെറ്റിയപ്പോൾ ഒരു മുസ്‌ളിം സഹോദരൻ രക്ഷകനായി വന്നു. അദ്ദേഹം ബൈക്കിൽ കയറ്റി എന്നെ രക്ഷപെടുത്തുകയായിരുന്നു. ഇപ്പോൾ അവിടെ തടങ്കലിലുള്ള 200 ക്രൈസ്തവരെകൂടി രക്ഷപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ് താനെന്ന് വൈദികൻ പറയുന്നു. തന്നോടൊപ്പം അവിടെനിന്നും മറ്റ് 40 പേരും കൂടി രക്ഷപ്പെട്ടിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 10 ന് ദീർഘകാലത്തിനുശേഷം അദ്ദേഹം ദിവ്യബലിയർപ്പിച്ചു.

നേരത്തെ ജോലിചെയ്ത അൽ ക്വാട്രിയാനിൽ സിറിയൻ പട്ടാളവും വിമതരുമായി ചർച്ച നടത്തുന്നതിനുള്‌ള മധ്യവർത്തിയായിരുന്നു അദ്ദേഹം. 1600 വർഷം പഴക്കമുളളതായിരുന്നു അദ്ദേഹം വസിച്ച മാർ ഏലിയൻ മൊണാസ്റ്ററി. അനേകം അഭയാർത്ഥികളെ അവിടെ സ്വീകരിച്ചിരുന്നു. എങ്കിലും ഓഗസ്റ്റിൽ ഇസ്ലാമിക് ഭീകരർ മൊണാസ്ട്രി പിടിച്ചെടുത്ത് നശിപ്പിച്ചു.

റഷ്യ സിറിയിലെ ഇസ്ലാമിക് ഭീകരർക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഭീകരർ ജീവനുവേണ്ടി ഓടിയൊളിക്കുകയാണെന്ന് മാധ്യമങ്ങൾ പറയുന്നു. റഷ്യയുടെ പട്ടാളമാണ് ഇനി ജനങ്ങളുടെ ഏക പ്രതീക്ഷ.

 

LEAVE A REPLY

Please enter your comment!
Please enter your name here