ന്യൂഡൽഹി:പഴയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിന് ഭാരമായിമാറിയിരിക്കുകയാണെന്നും വികസനത്തിനായി പരിഷ്കാരങ്ങൾ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാ‌‌ർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നാളെ ഭാരത് ബന്ദ് നടത്താനൊരുങ്ങുന്നതിന് പിന്നാലെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

“പഴയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ല.നൂറ്റാണ്ടിലെ മികച്ച നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിന് ഭാരമായിമാറിയിരിക്കുകയാണ്. വികസനത്തിനായി പരിഷ്കാരങ്ങൾ ആവശ്യമാണ്.” മോദി പറഞ്ഞു. പരിഷ്ക്കാരങ്ങൾ തുടർച്ചയായ പ്രക്രിയയാണ്. ബി.ജെ.പി സർക്കാർ സമഗ്ര പരിഷ്ക്കാരങ്ങൾ രാജ്യത്ത് നടപ്പാക്കുന്നുണ്ടെന്നും മോദിക്കൂട്ടിച്ചേർത്തു.

കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നാളെ നടത്താൻ ഒരുങ്ങുന്ന ഭാരത് ബന്ദിന് പ്രതിപക്ഷ പാർട്ടികളും ചില സംസ്ഥാന സർക്കാരുകളും പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. എൻ.സി.പി, ഡി.എം.കെ,സമാജ്‌വാദി പാർട്ടി ,തെലങ്കാന രാഷ്ട്ര സമിതി,ഇടതുമുന്നണി തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here