ചെന്നൈ: ബിജെപി നേതാവ് എസ്.ഗുരുമൂർത്തി എഡിറ്ററായ തുഗ്ലക് മാസികയുടെ വാർഷികത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 14നു ചെന്നൈയിൽ എത്തും.

3 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് അമിത് ഷായുടെ സന്ദർശനം. രജനീകാന്തിനെ നേരിട്ടു കണ്ട് അദ്ദേഹം പിന്തുണ തേടിയേക്കുമെന്ന് അഭ്യൂഹമുണ്ട്. പാർട്ടി പ്രഖ്യാപനത്തിൽ നിന്നു പിൻമാറിയ രജനിയുടെ പിന്തുണ ലഭിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

ആരാധക കൂട്ടായ്മയായ രജനി മക്കൾ മൻട്രത്തിന് ബൂത്ത് തലങ്ങളിൽ വരെ വേരോട്ടമുണ്ട്. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിനോടുള്ള എതിർപ്പ് പരസ്യമാക്കിയ എം.കെ.അഴഗിരിയെയും അമിത് ഷാ കാണുമെന്ന് അഭ്യൂഹമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here