ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ തൽസ്ഥിതി തുടരുന്നതിനിടെ ചൈനയുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. വടക്കൻ സിക്കിമിലെ നാക്കു ലായിലാണ്​ ചൈനീസ്​ സൈന്യം നുഴഞ്ഞു കയറാൻ ശ്രമിച്ചത്​.

കഴിഞ്ഞയാഴ്ചയാണ്​ സംഭവമുണ്ടായതെന്നാണ്​ റിപ്പോർട്ട്​. ചൈനീസ്​ സൈന്യത്തിന്‍റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യ പ്രതിരോധിച്ചതോടെ ശക്​തമായ സംഘർഷമുണ്ടായി. സംഘർഷത്തിൽ 20 ചൈനീസ്​ സൈനികർക്കും നാല്​ ഇന്ത്യൻ സൈനികർക്കും പരിക്കേറ്റു. തുടർന്ന്​ ചൈനയുടെ നുഴഞ്ഞുകയറാനുള്ള ശ്രമം ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന്​ കഴിഞ്ഞു.

ചൈനയുമായി ഒമ്പതാംവട്ട സൈനിക ചർച്ചകൾ നടക്കുന്നതിനിടെയാണ്​ സംഭവമുണ്ടായത്​. കഴിഞ്ഞ ദിവസം നടത്തിയ ചർച്ച 15 മണിക്കൂറോളം നീണ്ടു നിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here