ന്യൂഡല്‍ഹി: സി.ബി.എസ്‌.ഇ. പത്താംതരം വിദ്യാര്‍ഥികള്‍ക്ക്‌ ആശ്വാസവാര്‍ത്ത. പത്തിലെ മൂന്ന്‌ ഇലക്‌ടിവ്‌ സബ്‌ജക്‌ടുകളില്‍ ഒന്നില്‍ തോറ്റാലും ഒരു വര്‍ഷം നഷ്‌ടപ്പെടില്ല.
ശാസ്‌ത്രം, ഗണിതം, സാമൂഹികശാസ്‌ത്രം എന്നീ ഐച്‌ഛിക വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ തോറ്റാല്‍ അതിനുപകരം സ്‌കില്‍ സബ്‌ജക്‌ടിന്റെ ( ആറാം അഡീഷണല്‍ സബ്‌ജക്‌ട്‌) മാര്‍ക്ക്‌ പരിഗണിക്കും. കൂടുതല്‍ മാര്‍ക്കുള്ള അഞ്ചു വിഷയങ്ങളിലെ മാര്‍ക്ക്‌ നോക്കിയാവും പരീക്ഷാശതമാനം കണക്കാക്കുക.
കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും സ്‌കില്‍ ഇന്ത്യക്ക്‌ പ്രാധാന്യം നല്‍കിയുമാണു പുതിയ പരിഷ്‌കാരം. പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലെ ബോര്‍ഡ്‌ പരീക്ഷ മേയ്‌ നാലിനും ജൂണ്‍ പത്തിനും ഇടയില്‍ നടത്തുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊഖ്രിയാല്‍ പ്രഖ്യാപിച്ചിരുന്നു.
നാളെ പരീക്ഷാക്രമവും ടൈംടേബിളും പ്രഖ്യാപിക്കും. പരീക്ഷാത്തീയതികള്‍ തുടര്‍ന്ന്‌ https://www.cbse.nic.in/ എന്ന വെബ്‌സൈറ്റില്‍നിന്ന്‌ എടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here