ന്യൂഡെല്‍ഹി: ട്വിറ്ററിന് പിന്നാലെ യൂട്യൂബിനെയും വിരട്ടി കേന്ദ്ര സർക്കാർ. കര്‍ഷക സമരത്തെക്കുറിച്ചുള്ള രണ്ട് പഞ്ചാബി ഗാനങ്ങള്‍ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് യൂട്യൂബ് നീക്കം ചെയ്‌തു. രണ്ട് ഗാനങ്ങള്‍ക്കും 60 ലക്ഷം കാഴ്‌ചക്കാരടക്കം വലിയ തരത്തിലുള്ള സ്വീകാര്യത കിട്ടിയതോടെയാണ് നടപടി.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ ഗാനങ്ങള്‍ നീക്കം ചെയ്‌തു എന്നാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്. കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമായാണ് ഈ നടപടിയെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഗാനങ്ങളിൽ ഉണ്ടായിരുന്നു എങ്കിൽ യൂട്യൂബ് ഇത് അപ് ലോഡ് ചെയ്യാന്‍ അനുവദിക്കില്ലായിരുന്നു എന്നും യൂട്യൂബ് അനുമതി നല്‍കിയ ഗാനം ഒരു മുന്നറിയിപ്പും ഇല്ലാതെ പിന്‍വലിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും ഗാനങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here