ന്യൂഡൽഹി: രാജ്യത്തെ 188 ജില്ലകളിൽ കഴിഞ്ഞ ഏഴ്​ ദിവസങ്ങളിലായി ഒരൊറ്റ കോവിഡ്​ കേസ്​ പോലും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രി വർഷ്​ വർധൻ. മാർച്ച്​ മാസത്തിൽ തന്നെ 50 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകാനുള്ള സാഹചര്യത്തിലാണ്​ തങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. മുൻനിരയിൽ സേവനം ചെയ്യുന്ന 85 ശതമാനത്തോളം ആരോഗ്യപ്രവർത്തകർക്കും ഇതുവരെ വാക്​സിൻ കുത്തിവെച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

അതേസമയം, രാജ്യത്ത്​ നിലവിലുള്ള 76.5% കോവിഡ്​ കേസുകളും കേരളം, മഹാരാഷ്​ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. 47.5 ശതമാനമുള്ള കേരളത്തിലാണ്​ ഏറ്റവും കൂടുതൽ കേസുകളുള്ളത്​. 26.6 ശതമാനമുള്ള മഹാരാഷ്​ട്ര രണ്ടാമതാണ്​. നിലവിൽ രാജ്യത്ത്​ 1.39 ലക്ഷം കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here