ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന ആവശ്യമുയര്‍ത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ‘നാം രണ്ട് നമ്മുക്ക് രണ്ട്’ കുടുംബാസൂത്രണ കാലത്തെ വാചകം പ്രോത്സാഹിപ്പിക്കണമെങ്കില്‍ രാഹുല്‍ വിവാഹിതനാകണം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

രാഹുല്‍ വിവാഹം ചെയ്യുന്നത് ഒരു ദളിത് പെണ്‍കുട്ടിയെ ആയിരിക്കണം. എങ്കില്‍ മാത്രമേ ജാതി വ്യവസ്ഥ തുടച്ചുനീക്കണമെന്ന മഹാത്മഗാന്ധിയുടെ ആഗ്രഹം പ്രാവര്‍ത്തികമാകൂ. ഇത് യുവജനങ്ങള്‍ക്ക് പ്രചോദനമാകൂവെന്നും അത്താവാലെ കൂട്ടിച്ചേര്‍ത്തു.

ഇത് രാഹുലിനോടുള്ള എന്റെ നിര്‍ദേശമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മിശ്രവിവാഹിതര്‍ക്ക് നല്‍കുന്ന 2.5 ലക്ഷത്തിന്റെ സ്‌കീം കോണ്‍ഗ്രസ് നേതാവിന് നല്‍കാമെന്നും അദേഹം വാഗ്ദാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here