ന്യൂഡല്‍ഹി: വര്‍ഷാവസനത്തോടെ വിപണിയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. ആര്‍ ഗുലേറിയ അറിയിച്ചു. കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

‘പ്രാഥമിക വാക്‌സിന്‍ നല്‍കേണ്ടവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നത് പൂര്‍ത്തിയായാല്‍ വാക്‌സിന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. വര്‍ഷാവസാനത്തോടെ അതിന് ശേഷമോ അത്തരമൊരു സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വാക്‌സിന്‍ ലഭ്യമായി തുടങ്ങും’ എന്ന് ഡോ. ഗുലേറിയ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. അതേസമയം രാജ്യത്ത് കോവിഡിന്റെ മൂന്ന് വകഭേദങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം വര്‍ധനവുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here