ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കായി പുതിയ കോവിഡ് മാനദണ്ഡം പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയവുമായി ചേർന്നാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.

പുതിയ മാർഗനിർദേശങ്ങൾ ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിൽ വരും. യാത്രയ്ക്കു മുൻപ് എയർസുവിധ പോർട്ടലിൽ (www.newdelhiairport.in) സെൽഫ് ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണം എന്നതാണ് ആദ്യത്തെ നിർദേശം.

അടുത്തത് കോവിഡ് പരിശോധനയാണ്. 72 മണിക്കൂറിനിടെ എടുത്ത കോവിഡ് നെഗറ്റീവ് ആയിരിക്കണം കൈയിൽ ഉണ്ടാകേണ്ടത്. ഇത് പോർട്ടലിൽ അപ്‍ലോഡ് ചെയണം.

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ സ്വന്തം ചെലവിൽ കൺഫർമേറ്ററി മോളികുലർ ടെസ്റ്റിന് വിധേയമാകുകയും വേണം. കൂടാതെ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര പുറപ്പെടുകയോ അതുവഴി വരികയോ ചെയ്തവർക്ക് ഇത് ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here