ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 59 ൽ നിന്ന് അറുപതാക്കി ഉയർത്തിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.അദ്ധ്യാപകർക്കും ബാധകമാണിത്.110ാം ചട്ടപ്രകാരം സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും 2021 മെയ് 31ന് വിരമിക്കുന്നവർക്കും ഈ വർദ്ധനവ് ബാധകമാകും എന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ മേയിൽ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 59ൽ നിന്ന് 58 വയസാക്കി ഉയർത്തിയിരുന്നു.

 വിദ്യാർത്ഥികൾ ആൾ പാസ്
തമിഴ്നാട്ടിൽ 8,9,10 ക്ളാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം ക്ലാസുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാർത്ഥികൾ വിജയിച്ചതായി സർക്കാർ ഉത്തരവായത്. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്റേണൽ അസസ്‌മെന്റ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാർക്ക് നിർണയിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here