ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. രാത്രി പത്തുമുതല്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയും.

 

പ്ലസ്ടു പരീക്ഷകള്‍ മാറ്റിവച്ചു. സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തമിഴ്‌നാട് തിരുവനന്തപുരവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ 12 ഇടറോഡുകള്‍ അടച്ചത്.

തുറന്നുകിടക്കുന്ന റോഡുകളില്‍ കര്‍ശനമായ പോലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു. അതിര്‍ത്തിയില്‍ നിയന്ത്രണങ.ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here