ന്യൂഡല്‍ഹി : തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്‌സിന്‍ ബ്രസീലിയന്‍ വകഭേദത്തെ നേരിടാന്‍ പ്രാപ്തമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. യു കെ വകഭേദമായ ബി .1.1.7, മഹാരാഷ്ട്രയുടെ ഇരട്ട പരിവര്‍ത്തനം, ബി .1.617 എന്നിവയ്ക്കെതിരെ പോരാടുന്നതിന് കോവാക്‌സിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു.

ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് ബ്രസീലിയന്‍ വകഭേദത്തിനെതിരെ കോവാക്‌സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവരില്‍ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ബ്രസീലിയന്‍ വകഭേദം കുറവാണ്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും, ഭാരത് ബയോടെക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ നിലവില്‍ രാജ്യത്ത് പ്രചാരത്തിലുള്ളതാണ്. ലഭ്യമായ മറ്റൊരു കോവിഡ് -19 വാക്‌സിന്‍ കോവിഷീല്‍ഡും ഇരട്ട പരിവര്‍ത്തനത്തെ നിര്‍വീര്യമാക്കുന്നതായി കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here