ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും മരണനിരക്കിൽ ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,62,89,290 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4194 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,95,525 ആയി ഉയർന്നു. പുതിയതായി 3,57,630 പേര് രോഗമുക്തി നേടി. നിലവില്‍ 29,23,400 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ 19,33,72,819 പേർ വാക്സിൻ സ്വീകരിച്ചു.