പനാജി (ഗോവ): ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നെറി ഫെറോ രാജ്ഭവനിലെത്തി ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയെ അനുമോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 71 മത് ജന്മദിനത്തോടനുബന്ധിച്ച് ഗോവയിൽ ഗവർണർ പ്രഖ്യാപിച്ച സേവാ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണ അറിയിച്ചു.

71 അനാഥാലയങ്ങൾക്കും71 ഡയാലിസിസ് രോഗികൾക്കുമുള്ള ധനസഹായമായിരുന്നു പ്രഖ്യാപിച്ചത്.ഗവർണറുടെ വിവേചന ഫണ്ടിൽ നിന്നും ജനങ്ങൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്തു ഗോവയിലെ പ്രതിപക്ഷ നേതാവും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here