ന്യൂ ഡൽഹി : ലഖിംപൂർ ഖേരിയിലെ കർഷക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. ഹൈക്കോടതി മുൻ ജഡ്ജി പ്രദീപ് കുമാർ അന്വേഷിക്കും. രണ്ട്  മാസത്തെ സമയം കമ്മീഷന് നൽകി.  നേരത്തെ കർഷകർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാകും അന്വേഷിക്കുകയെന്നതിൽ തീരുമാനമായിരുന്നില്ല. പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് ഇടയിലേക്ക്  വാഹനമിടിച്ച് കയറ്റിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കാനിരിക്കെയാണ് നടപടി.

ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. എന്നാൽ അതേ സമയം മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.

ആഭ്യന്തരമന്ത്രാലയത്തിലെ ചുമതലകൾ തുടരാൻ അജയ് മിശ്രയ്ക്ക് അനുമതി നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് മിശ്രയ്ക്ക് അനുമതി നൽകിയത്. ജയിൽ അധികൃതരുടെ യോഗത്തിൽ മിശ്ര ഇന്ന് സംസാരിക്കും. ശനിയാഴ്ച മിശ്ര വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കും. മകൻ ലഖിംപുർഖേരിയിലെ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നതിന് തെളിവുണ്ടെന്ന നിലപാടിലാണ് മിശ്ര. എന്നാൽ തെളിവകളെല്ലാം മിശ്രയുടെ മകനെ കുരുക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here