ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയ്ക്കിന്ന് അമ്പത്തിരണ്ടാം ജന്മദിനം. എന്നാൽ ഇത്തവണ തന്റെ പിറന്നാൾ ആഘോഷങ്ങളൊന്നും വേണ്ടെന്ന് പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം അഭ്യർത്ഥിച്ചു.

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ ചെറുപ്പക്കാർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഈ വേളയിൽ തന്റെ ജന്മം ആഘോഷിക്കരുതെന്നും യുവാക്കൾക്കൊപ്പം നിൽക്കണമെന്നും നേതാക്കൾക്കയച്ച കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തുടനീളം അക്രമങ്ങളും പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വയനാട് എംപിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ, യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ഇന്നലെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here