ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കടലില്‍ പതിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മുംബൈ ഹൈയില്‍ സ്ഥിതി ചെയ്യുന്ന ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ സായ് കിരണ്‍ റിഗിലായിരുന്നു ഹെലികോപ്ടര്‍ ഇറക്കാന്‍ പദ്ധതിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. ഹെലികോപ്ടര്‍ യാത്രികരില്‍ ആറ് പേര്‍ ഒഎന്‍ജിസി ജീവനക്കാരും ഒരാള്‍ കമ്പനിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാരനുമാണ്.
മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു. ഹെലികോപ്ടര്‍ വീണതിന് സമീപത്ത് തന്നെയുണ്ടായിരുന്ന സാഗര്‍ കിരണില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് അല്‍പസമയത്തിനുള്ളില്‍ ഒരാളെ രക്ഷപ്പെടുത്തി. മാള്‍വിയ-16 എന്ന കപ്പലാണ് മറ്റ് അഞ്ച് പേരെ രക്ഷപ്പെടുത്തിയത്. എംആര്‍സിസി മുംബൈയുടെ നിര്‍ദേശപ്രകാരമാണ് കപ്പല്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here