ന്യുഡല്‍ഹി: ഗുണ്ട – ഭീകര സംഘങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ക്കാന്‍ എന്‍ഐഎ നീക്കം. ഉത്തരേന്ത്യയില്‍ വിവിധ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എന്‍ഐഎ പരിശോധന നടന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ദേശീയ തലസ്ഥാന നഗരം, ബിഹാര്‍ എന്നിവിടങ്ങളിലാണ് സംസ്ഥാന പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.

കഴിഞ്ഞ മാസവും ഈ സംസ്ഥാനങ്ങളില്‍ 50 ലേറെ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടന്നിരുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലുള്ള ബിസിനസുകാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സൈബര്‍ ഇടങ്ങളിലൂടെ കുപ്രചരണം നടത്തി പണം തട്ടിയെടുക്കുന്നതും ഇത്തരം സംഘങ്ങള്‍ നടത്താറുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here