ശശികല, ജയലളിതയുടെ പഴ്‌സണല്‍ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഡോ. രാമ മോഹന റാവു, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ജസ്റ്റീസ് എ.അറുമുഖസാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായിരുന്ന ജെ.ജയലളിതയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. ജയലളിതയുടെ മരണത്തില്‍ തോഴി ശശികല, ജയലളിതയുടെ പഴ്‌സണല്‍ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഡോ. രാമ മോഹന റാവു, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ജസ്റ്റീസ് എ.അറുമുഖസാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 608 പേജുള്ളതാണ് റിപ്പോര്‍ട്ട്.

2016 സെപ്തംബര്‍ 22ന് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അവര്‍ക്ക് നല്‍കിയ ചികിത്സയും ഉള്‍പ്പെടെ എല്ലാ വശങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ചിരുന്നു. റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വച്ചു.

2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ജയലളിതയുടെ മരണത്തില്‍ വിവാദമുയര്‍ന്നതോടെ 2017ല്‍ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാരാണ് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയായ അറുമുഖസാമിയുടെ നേതൃത്വത്തിലുള്ള് അന്വേഷണം പ്രഖ്യാപിച്ചത്. ജയലളിതയുടെ മരണത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്റ്റാലിന്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here