കനേഡിയൻ പൗരൻമാർക്കുള്ള ഭൂരിപക്ഷം വീസ സേവനങ്ങളും ഇന്ത്യ പുനരാരംഭിച്ചു. എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നീ സേവനങ്ങളാണ് പുന:രാരംഭിച്ചത്. നാളെ മുതലാകും തീരുമാനം പ്രാബല്യത്തിൽ വരുക. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും കാര്യാലയങ്ങൾക്കും കാനഡ ഒരുക്കിയ സുരക്ഷകൂടി പരിഗണിച്ചാണ് തീരുമാനമെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തോടെയാണ് ഇന്ത്യ- കാനഡ ബന്ധം മോശമായത്.

നിജ്ജറെ കൊന്നത് ഇന്ത്യൻ ഏജന്റുമാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ നയതന്ത്ര ബന്ധം തീർത്തും വഷളായി. കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് വീസ നൽകുന്നത് നിർത്തിയെന്നാണ് ഇന്ത്യ ആവർത്തിക്കുന്നത്. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് കാനഡ ഇന്ത്യയിൽനിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here