ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയുള്ള പ്രിയങ്കയുടെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി ബി.ജെ.പി. നരേന്ദ്രമോദിയുടെ മതവിശ്വാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഒക്ടോബര്‍ 20-ന് ദൗസയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

ക്ഷേത്രത്തിന് മോദി നല്‍കിയ സംഭാവനയുടെ കവറില്‍ 21 രൂപ മാത്രമാണുണ്ടായിരുന്നതെന്നാണ് വാര്‍ത്തയില്‍ കണ്ടതെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കവറില്‍ ഒന്നും ഉണ്ടാകില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇത് മോദിയുടെ സംഭാവനയുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയെ രാഷ്ട്രീയപരമായി നേരിടുകയാണ് കോണ്‍ഗ്രസെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിമാരായ ഹര്‍ദ്ദീപ് സിങ് പുരിയും അര്‍ജുന്‍ റാം മെഘ്വാളും പാര്‍ട്ടി നേതാക്കളായ അനില്‍ ബലുനി, ഓം പഥക് എന്നിവരുമാണ് കമ്മിഷനില്‍ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here