ബെംഗളുരു:  ക്രിസ്തീയ സാഹിത്യപുസ്തകങ്ങളുടെ ഇന്ത്യയിലെ പ്രശസ്ത നിര്‍മ്മാതാക്കളും വിതരണക്കാരുമായ ഒ. എം. ബുക്സ് (ഓപ്പറേഷന്‍ മൊബിലൈസേഷന്‍ ഇന്ത്യ) ആഭിമുഖ്യത്തില്‍ നവംബര്‍ 5 മുതല്‍ 9 വരെ ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഓഡിറ്റോറിയത്തില്‍ വെച്ച് ബെംഗളുരു രാജ്യാന്തര ക്രിസ്തീയ പുസ്തകമേള നടക്കും.

വിവിധ ഭാഷയിലും തര്‍ജ്ജിമയിലുള്ള ബൈബിളുകള്‍, ബൈബിള്‍ നിഘണ്ടു, ബൈബിള്‍ കമന്‍ററികള്‍,ബൈബിള്‍ പഠനഗ്രന്ഥങ്ങള്‍, വേദശാസ്ത്രം, ധ്യാനഗ്രന്ഥങ്ങള്‍, ആദ്ധ്യാത്മിക ജീവിതം, ദാമ്പത്യ ജീവിതം തുടങ്ങി പതിനായിരത്തില്‍ പരം വ്യത്യസ്ത ശീര്‍ഷകങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ മേളയില്‍ ഉണ്ട്. ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 9 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. സെക്കന്‍റ് ഹാന്‍ഡ് ബുക്കുകള്‍, ബഹുവര്‍ണ്ണ  ചാര്‍ട്ടുകള്‍, ബൈബിളുകള്‍ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഒ.എം. ബുക്സ് മാനേജര്‍ ജോണ്‍ പി. ജേക്കബ് അറിയിച്ചു.

OM Books Bangalore Hand Bill

LEAVE A REPLY

Please enter your comment!
Please enter your name here