ബിജെപി നേതാവ് എൽകെ അദ്വാനി രാഷ്ട്രപതി സ്ഥാനാർത്ഥിയായാൽ എതിരെ മത്സരിക്കുമെന്നു റാം ജഠ്മലാനി. അഭിഭാഷകനും ആർജെഡി നേതാവുമായ ജഠമലാനി അദ്വാനിക്കയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനു തടസ്സമാകുന്ന തരത്തിൽ ഇരട്ട നികുതി ഒഴിവാക്കുന്നതിന് അദ്വാനി 2011ൽ യുപിഎ സർക്കാരിനൊപ്പം നിന്നുവെന്നും കത്തിൽ ആരോപണമുണ്ട്. രാഷ്ട്രപതിയാകാൻ അദ്വാനിക്കു യോഗ്യതയില്ലെന്നു പറയുന്ന കത്തിൽ അയോഗ്യതയായി ഇക്കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

ബിജെപി മുൻ അധ്യക്ഷൻ നിധിൻ ഗഡ്കരിക്കെതിരെയും ആരോപണം കത്തിലുന്നയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here