വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുമെന്ന് സര്‍വ്വേ. 117 അംഗ സഭയില്‍ 56 മുതല്‍ 62 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസില്‍ അധികാരത്തിലേറുമെന്നാണ് ഇന്ത്യാ ടുഡേ- ആക്‌സിസ് നടത്തിയ അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ട്.


1.കാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്ല മുന്നേറ്റമുണ്ടാക്കും.


2. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 36-41 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തും.


3. നിലവില്‍ ഭരിക്കുന്ന അകാലി ദള്‍- ബി.ജെ.പി സഖ്യത്തിന്റെ സീറ്റ് നില വെറും 18-22 ല്‍ ഒതുങ്ങും.


4. മായാവതിയുടെ ബി.എസ്.പി അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ 1-4 സീറ്റുകള്‍ നേടും.


5. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 34 ശതമാനം പേരും മുഖ്യമന്ത്രിയായി അമരീന്ദര്‍ സിങ് വരണമെന്ന് ആഗ്രഹിക്കുന്നു


6. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നത് 22 ശതമാനം പേര്‍.


7. മറ്റുള്ളവര്‍ മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നവര്‍: ഭഗവത് മന്‍ (9 ശതമാനം), നവ്‌ജോത് സിങ് സിദ്ധു (5 ശതമാനം), സുഖ്ബിര്‍ ബാദല്‍ (3 ശതമാനം), എച്ച്.എസ് ഫൂല്‍ക (ഒരു ശതമാനം)


8. 39 ശതമാനം പേര്‍ അകാലിദളുമായുള്ള സഖ്യം ബി.ജെ.പി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 28 ശതമാനം പേര്‍ തുടരണമെന്നും അഭിപ്രായപ്പെട്ടു.


9. നോട്ട് നിരോധനത്തില്‍ ബുദ്ധിമുട്ടിയതായി 82 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 72 ശതമാനം പേര്‍ തീരുമാനം നല്ലതായിരുന്നുവെന്ന് പറഞ്ഞു.


10. ഫെബ്രുവരി നാലിന് ഒറ്റ ഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11 നാണ് ഫലം.

LEAVE A REPLY

Please enter your comment!
Please enter your name here