ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന ഗുരുതര ആരോപണവുമായി ബിഎസ്പി നേതാവ് മായാവതി.

ഒന്നുകില്‍ ബിജെപിക്കാരുടെ വോട്ടുമാത്രമാണ് മെഷിനില്‍ പതിഞ്ഞത്. അതല്ലെങ്കില്‍ മറ്റുപാര്‍ട്ടികളുടെ വോട്ടുകളും ബിജെപി സ്ഥാനാര്‍ഥികള്‍ക്കു കിട്ടി- മായാവതി പറഞ്ഞു.

ന്യൂനപക്ഷവിഭാഗ പ്രദേശങ്ങളിലെ വോട്ടുകള്‍ പോലും ബിജെപി സ്ഥാനാര്‍ഥികള്‍ക്കു കിട്ടിയത് സംശയാസ്പദമാണ്. വോട്ടിംഗ് മെഷിനില്‍ കൃത്രിമം കാട്ടി എന്നതിന്റെ തെളിവാണ് ഇതെന്നും മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും ഫലപ്രഖ്യാപനം എത്രയും പെട്ടന്നു നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷനു കത്തെഴുതിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വോട്ടിംഗ് മെഷിനിലുള്ള വിശ്വാസം നഷ്ടമായെന്നും മായാവതി പറഞ്ഞു.

വിദേശത്തുനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ വോട്ടിംഗ് മെഷിനുകള്‍ പരിശോധിക്കണം. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here