ബെംഗളുരൂ : ڇഉപവാസത്തോടെ അനുതപിച്ച് പ്രാര്‍ത്ഥിച്ചാല്‍ മാത്രമെ ദൈവത്തില്‍ നിന്ന് ഇരട്ടി അനുഗ്രഹവും ആത്മാഭിഷേകവും ലഭിക്കുڈ എന്ന് സി.ഡി.എസ്.ഐ.എ.ജി ഗോവ-കോര്‍ഡിനേറ്റര്‍ റവ. മാത്യു കുര്യന്‍ പറഞ്ഞു.  ഹെബ്ബാള്‍, ചിരജ്ഞീവിലേ ഔട്ട്, څവിക്ടറി ഇന്‍റര്‍നാഷണല്‍ അസംബ്ലീസ് ഓഫ് ഗോഡ് വേര്‍ഷിപ്പ് സെന്‍ററിന്‍റെ 21-ദിന ഉപവാസപ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ڈ  രാജ്യത്തിന്‍റെ സമാധാനത്തിനും, ഐക്യതയ്ക്കും, കുടുംബങ്ങളിലെ സന്തോഷത്തിനും വേണ്ടിയാണ് രാവിലെയും വൈകിട്ടും ഉപവാസത്തോടെ പ്രാര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  വിക്ടറി എ.ജി സീനിയര്‍ പാസ്റ്റര്‍. റവ. രവിമണിയും പ്രസംഗിച്ചു. ദിവസവും രാവിലെ 5.30 നും, 10 നും, ഉച്ചയ്ക്ക് ശേഷം മൂന്നിനും വൈകിട്ട് 5.30 മുതല്‍ നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍മാരായ റവ. സോ. റ്റി.ജെ സാമുവേല്‍, സോ. കെ.സി ജോണ്‍, ബാബുചെറിയാന്‍ (പിറവം) മാത്യു കുര്യന്‍, കെ.എ ഏബ്രഹാം, അനിസന്‍ കെ. സാമുവേല്‍, ജോണ്‍സണ്‍ കുണ്ടറ, നോബിള്‍ പി. തോമസ്, നൂറുദ്ദീന്‍മുള്ള, വിന്‍സന്‍റ് സെല്‍വകുമാര്‍, സാം കുമരകം, സോ. ഏലിയാസ് ജേക്കബ്, ആല്‍വിന്‍ തോമസ്, ഡിനോസ്കറിയ, രവിമണി എന്നിവര്‍ പ്രസംഗിക്കും മെയ് 7-ന് തിരുവത്താഴ ശുശ്രൂഷയും സംയുക്ത ആരാധനയോടും കൂടെ ഉപവാസ പ്രാര്‍ത്ഥന സമാപിക്കും.

VIAG Fasting Prayer Message

വിക്ടറി ഇന്‍റര്‍നാഷണല്‍ അസംബ്ലീസ് ഓഫ് ഗോഡ് വേര്‍ഷിപ്പ് സെന്‍റര്‍ (വി.ഐ.എ.ജി) 21-ദിന ഉപവാസ പ്രാര്‍ത്ഥനയില്‍ റവ. രവി മണി (വലത്) പ്രസംഗിക്കുന്നു. റവ. മാത്യു കുര്യന്‍ സമീപം.

VIAG Flayer

LEAVE A REPLY

Please enter your comment!
Please enter your name here