പട്ന: കറവ വറ്റിയതും പ്രായമായതുമായ പശുക്കളെ ബിജെപി പ്രവർത്തകരുടെ വീടിനുമുന്നിൽ കെട്ടിയാൽ അവരുടെ ഗോ സ്നേഹത്തിന്റെ തനിനിറമറിയാമെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്.

ബിജെപിക്ക് പശു സ്നേഹമല്ല പകരം വോട്ട് സ്നേഹമാണെന്നും വോട്ടിനായി പശുക്കളെ സ്നേഹിക്കുന്നതായി ഭാവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബീഹാർ രാജ്ഗിറിൽ നടന്നആർജെഡി എക്സിക്യൂട്ടീവ് മീറ്റിങ്ങിനിടെയാണ് ബിജെപിയുടെ ഗോ സ്നേഹത്തെ ലാലുപ്രസാദ് യാദവ് കടന്നാക്രമിച്ചത്.

ബിജെപിയുടെ കപടപശു സ്നേഹം വെളിച്ചത്തുകൊണ്ടുവരാൻ സ്വന്തം പാർട്ടിക്കാർ തുനിഞ്ഞിറങ്ങണമെന്നാണ് ലാലുപ്രസാദ് അണികളോട് ആഹ്വാനം ചെയ്തത്. ബിജെപിയും ആർഎസ്എസ്സും പശുസ്നേഹം വോട്ടിനുവേണ്ടി ആയുധമാക്കുകയാണെന്നതന്റെ വാദം ശരിയാണെന്ന് തെളിയിക്കാൻ അണികൾ പ്രയത്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here