മുംബൈ: മലങ്കര കത്തോലിക്കാ സഭയുടെ സുല്‍ത്താന്‍ ബത്തേരി രൂപതയ്ക്കു വേണ്ടി ജര്‍മനിയിലെ മ്യുന്‍സ്റ്റര്‍ രൂപതയിലെ ഇബന്‍ബ്യൂറന്‍ ഹോളി ക്രോസ്സ് ഇടവകയില്‍ കഴിഞ്ഞ 13 വര്‍ഷമായി സേവനം ചെയ്തുവന്ന എബ്രഹാം മണലേല്‍ അച്ചന് ഇടവക ജനവും വിശ്വാസ സമൂഹവും ഊഷ്മളമായ യാത്രയയപ്പ് നല്‍കി. അച്ചന്റെ വിടവാങ്ങല്‍ കുര്‍ബാനയ്ക്കും യാത്ര അയപ്പ് സമ്മേളനത്തിനും അദ്ദേഹത്തിന് സമ്മാനങ്ങള്‍ കൈമാറാനും ജീവിതത്തിന്റെ നാനാതുറയിലുള്ള ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തു. മലങ്കര കത്തോലിക്കാ സഭയുടെ മുംബൈ-പൂനെ എക്‌സാര്‍ക്കേറ്റിന്റെ ചുമതലയുള്ള ബിഷപ് തോമസ് മാര്‍ അന്തോണിയോസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ജര്‍മനിയില്‍ നിന്നും മടങ്ങിയെത്തുന്നത്.

കുര്‍ബാനയ്ക്കു ശേഷം ഗ്രാമത്തിലെ വിവിധ സംഘടനകളുടെ ഔദ്യോഗിക പതാകകളുമായി വിശ്വാസ സമൂഹം അച്ചനെ പാരിഷ് ഹാളിലേയ്ക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എല്ലാവരും വൈകാരികമായി അദ്ദേഹത്തിന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഇത്രയും കാലത്തെ സ്തുത്യര്‍ഹമായ ശുശ്രൂഷയ്ക്ക് ശേഷം അച്ചന്‍ മടങ്ങുമ്പോള്‍ മനസില്‍ വലിയ വിടവി അനുഭവപ്പെടുന്നുവെന്ന് വിശ്വാസികള്‍ പറയുകയും അദ്ദേഹത്തിന് സ്‌നേഹ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

മണലേല്‍ അച്ചന്റെ മറുപടി പ്രസംഗവും വികാരപരമായിരുന്നു. ”ഒന്നുകൊണ്ടും നിങ്ങള്‍ ആകുലപ്പെടാതിരിക്കുവിന്‍. എല്ലാറ്റിലും ഉപരിയായി നിങ്ങള്‍ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം എല്ലാം അവന്‍ നിങ്ങള്‍ക്കു നല്‍കും…” എന്ന ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു മറുപടി പ്രസംഗം. വിശ്വാസികള്‍ക്കെല്ലാം അദ്ദേഹം ഭാവുകങ്ങള്‍ നേര്‍ന്നു. പത്തനംതിട്ട ജില്ലയിലെ കോന്നിയിലുള്ള മണലേല്‍ കുടുംബാംഗമാണ് ഫാ. എബ്രഹാം മണലേല്‍. ഇത് അദ്ദേഹത്തിന്റെ വൈദിക വൃത്തിയുടെ 26-ാം വര്‍ഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here