കൊച്ചി: തുടർച്ചയായ 13ാം ദിവസവും ഇന്ധന വില വർധിപ്പിച്ച്​ പൊതുജനങ്ങൾക്ക്​ മേൽ ഏണ്ണക്കമ്പനികളുടെ ക്രൂരത. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്.

13 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് ഏഴ്​്​ രൂപ 28 പൈസയും പെട്രോളിന് ഏഴ്​ രൂപ ഒമ്പത് പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.37 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി.

Petrol and diesel prices at Rs 78.37/litre (increase by Re 0.56) and Rs 77.06/litre (increase by Re 0.63), respectively in Delhi today. pic.twitter.com/ZHLg0h54FL

— ANI (@ANI) June 19, 2020
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധി​ച്ചുവെന്ന്​​ ചൂണ്ടിക്കാണിച്ചാണ് എണ്ണക്കമ്പനികൾ ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിന്​ അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞുവെങ്കിലും വില കുറച്ചില്ല. മേയ് മാസം എണ്ണ വില 20 ഡോളറിലേക്ക്​ കൂപ്പുകുത്തിയെങ്കിലും തീരുവ വർധിപ്പിക്കുക വഴി അതി​​െൻറ ഗുണഫലം ജനങ്ങൾക്ക്​ ലഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ല.

ഇന്ധന വില വർധന മൂലം അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കാൻ സാധ്യതയുള്ളത്​ കോവിഡ്​ മൂലം ദുരിതത്തിലായ സാധാരണ ജനങ്ങളെ ആ​ശങ്കയിൽ ആഴ്​​ത്തുന്നുണ്ട്​. ഈ രീതിതുടർന്നാൽ മൂന്ന് മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ നിരക്ക് 80-85 രൂപ നിരക്കിലെത്താൻ സാധ്യതയുണ്ടെന്ന്​ വിദഗ്ധർ മുന്നറിയിപ്പ്​ നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here