ബംഗളൂരു: ബംഗളൂരുവിൽ ബുധനാഴ്​ചമുതൽ ലോക്​ഡൗൺ ഒഴിവാക്കും. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന്​ പിന്നാ​െലയാണ്​ സർക്കാരി​​െൻറ തീരുമാനം.

സംസ്​ഥാനത്ത്​ ലോക്​ഡൗൺ പിൻവലിക്കുകയാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്​ക്​ ധരിക്കണമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ അറിയിച്ചു. കോവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്​ൻമ​െൻറ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈക്ക്​ പിന്നാലെ രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ഒരു നഗരം ബംഗളൂരുവാണ്​. മുംബൈയിലെ രോഗവ്യാപന തോത്​ രണ്ടു ശതമാനമാണെങ്കിൽ ബംഗളൂരുവിലേ​ത്​ 10 ശതമാനമാണ്​. ബംഗളൂരുവിൽ കഴിഞ്ഞദിവസം 1452പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 31 പേർ മരിക്കുകയും ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here