ന്യൂഡൽഹി: രാജസ്ഥാൻ രാഷ്ട്രീയ നാടകത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി ബി.എസ്.പി അദ്ധ്യക്ഷ മായാവതി.കോൺഗ്രസിനെതിരെ സുപ്രീംകോടതിയിൽ പോകുമെന്നും മായാവതി പ്രഖ്യാപിച്ചു.രാജസ്ഥാനിലെ ആറ് ബി.എസ്.പി എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നതിനെതിരെയാണ് മായാവതി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഇരുന്നൂറ് അംഗ രാജസ്ഥാൻ നിയമസഭയിൽ 102 അംഗങ്ങളുടെ പിന്തുണയാണ് ഗെലോട്ട് അവകാശപ്പെടുന്നത്. ബി.എസ്.പിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന എം.എൽ.എമാരും ഇതിൽ ഉൾപ്പെടുന്നു. ബി.എസ്.പി എം.എൽ.എമാർ കോൺഗ്രസിൽ ലയിച്ചതിനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ബി.ജെ.പി നേതാവ് മദൻ ദിൽവാർ ഹർജി നൽകിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ബി.എസ്.പിയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.ബി.എസ്.പിക്ക് നേരത്തെ കോടതിയിൽ പോകാമായിരുന്നു. എന്നാൽ കോൺഗ്രസിനേയും അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാനുള്ള സമയത്തിനായി തങ്ങൾ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ കോടതിയിൽ പോകാൻ തീരുമാനിച്ചതായും മായാവതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here