ന്യൂഡൽഹി: അന്തർ സംസ്ഥാന യാത്രകളും ചരക്ക് ഗതാഗതവും തടസപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

സംസ്ഥാനങ്ങൾ തമ്മിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്. യാത്ര തടസപ്പെടുത്തുന്നത് 2005 ഡിസാസ്റ്റർ മാനേജ്മെന്‍റ് നിയമത്തിലെ മാർഗ നിർദേശങ്ങളുടെ ലംഘനമാണ്. യാത്രക്ക് അനുമതിയോ പാസോ പെർമിറ്റോ പാടില്ല. അയൽ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ പ്രകാരം അതിർത്തി കടന്നുള്ള വ്യക്തികളുടെ യാത്രക്കും ചരക്കു ഗതാഗതത്തിനും നിയന്ത്രണം പാടില്ല.

സംസ്ഥാനങ്ങളും ജില്ലകളും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. അന്തർ സംസ്ഥാന ചരക്ക്, സേവന ഗതാഗതം നിയന്ത്രിക്കുക വഴി വിതരണ ശൃംഖലയും സാമ്പത്തിക, തൊഴിൽ തടസത്തിനും കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here