ന്യൂഡൽഹി : ഫിറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഫിറ്റ്നസ് വിദഗ്ദ്ധർ, കായിക താരങ്ങൾ തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ സംവാദം നടത്തി. കഴിഞ്ഞ കായിക ദിനത്തിലാണ് ‘ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ‘ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്.’ ഫിറ്റ് ഇന്ത്യാ ഡയലോഗ് ‘ എന്ന പേരിൽ നടന്ന സംവാദത്തിൽ ‘ ഫിറ്റ് ഇന്ത്യ ഏജ് അപ്രോപ്രിയേറ്റ് ഫിറ്റ്നസ് പ്രോട്ടോക്കോളും’ പ്രധാനമന്ത്രി പുറത്തിറക്കി. കായിക മന്ത്രി കിരൺ റിജ്ജു, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടനും മോഡലുമായ മിലിന്ദ് സോമൻ, ന്യൂട്രീഷനിസ്റ്റ് റുതുജ ദിവേകർ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.ആഴ്ചയിൽ രണ്ടുവട്ടം അമ്മയോട് സംസാരിക്കാൻ ശ്രമിക്കാറുണ്ടെന്ന് നൂട്രീഷനിസ്റ്റ് റുതുജയോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.

ഹൽദി പതിവായി കഴിക്കാറുണ്ടോ എന്ന് ഓരോ തവണ വിളിക്കുമ്പോഴും അമ്മ അന്വേഷിക്കാറുണ്ടെന്നും താൻ തയാറാക്കാുന്ന ഹൽദിയുടെ പാചക കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ജീവിതരീതിയുടെ ഭാഗമായി മാറുന്നതിൽ താൻ സന്തുഷ്ടനാണ്. ഫിറ്റ് ആകുക എന്നത് പലരും കരുതുന്നത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ അതിന് ഒരു ചെറിയ അച്ചടക്കം ആവശ്യമാണ്. ‘ പ്രധാനമന്ത്രി പറഞ്ഞു. ഫിറ്റ് ആയി ഇരിക്കാൻ നാം പരസ്പരം പ്രചോദനമേകണം. ‘ അദ്ദേഹം പറ‌ഞ്ഞു.പാരാലിംബിക് ജാവ്‌ലിൻ ഗോൾഡ് മെഡൽ ജേതാവ് ദേവേന്ദ്ര ജജാരിയ, ജമ്മു കാശ്മീരിൽ നിന്നുള്ള ഫുട്ബോൾ താരം അഫ്ഷാൻ ആഷിഖ് എന്നിവരാണ് പ്രധാനമന്ത്രിയുമായി സംവാദത്തിൽ ആദ്യം സംസാരിച്ചത്. സംവാദത്തിൽ പങ്കെടുത്ത സ്വാമി ശിവധ്യാനം സരസ്വതിയും സംവാദത്തിൽ പങ്കെടുത്തു. ആരോഗ്യം നിലനിറുത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെ പറ്റി അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here