മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണക്കേസിലെ സിബിഐ അന്വേഷണത്തിൽ കുടുംബം ഇടപെടാൻ ശ്രമിക്കുന്നുവെന്ന് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ. നടനെ കഴുത്തിനു ഞെക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടർ തന്നോടു പറഞ്ഞതായി സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Getting frustrated by the delay in CBI taking a decision to convert abetment to suicide to Murder of SSR. The Doctor who is part of AIIMS team had told me long back that the photos sent by me indicated 200% that it’s death by strangulation and not suicide.

— Vikas Singh (@vikassinghSrAdv) September 25, 2020
എയിംസിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് കേസിൽ സിബിഐയുടെ ആവശ്യാർഥം ഫൊറൻസിക് പരിശോധന നടത്തിയത്. തന്നോട് ഇക്കാര്യം പറഞ്ഞ ഡോക്ടർ ഈ സംഘത്തിൽപ്പെട്ടയാളാണെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിങ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്.

‘സുശാന്തിന്റേത് ആത്മഹത്യയിൽനിന്ന് കൊലപാതകമാണെന്നു തീരുമാനിക്കാൻ സിബിഐ വൈകുന്നതിൽ നിരാശയുണ്ട്. ആത്മഹത്യയല്ലെന്നും തനിക്ക് അയച്ചുകിട്ടിയ ഫോട്ടോകളിൽനിന്ന് കഴുത്തിനു ഞെക്കിപ്പിടിച്ചുള്ള കൊലപാതകമാണെന്ന് 200% ഉറപ്പാണെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടർ നാളുകൾക്കു മുൻപേ പറഞ്ഞിരുന്നു’ – വികാസ് സിങ് ട്വീറ്റ് ചെയ്തു.

കേസിലെ കണ്ടെത്തലുകൾ സിബിഐക്ക് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും അന്തിമയോഗം നടക്കാൻ പോകുന്നേയുള്ളൂവെന്നും എയിംസ് ഫൊറൻസിക് സംഘത്തലവൻ ഡോ. സുധീർ ഗുപ്ത അറിയിച്ചു. ചിത്രങ്ങൾ കണ്ടതിൽനിന്നു മാത്രം അഭിപ്രായം രൂപീകരിക്കാനാകില്ല. തെളിവുകൾ ലഭിക്കുന്നതിൽനിന്നു വേണം നിലപാട് വ്യക്തമാകാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണങ്ങൾ പക്ഷപാതപരമായും ഇടപെടലുകളില്ലാതെയും നടക്കണമെങ്കിൽ പുതിയ മെ‍‍ഡിക്കൽ ബോർഡിനെ സിബിഐ നിയമിക്കണമെന്ന് വികാസ് സിങ്ങിന്റെ പരാമർശത്തോട് റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ പ്രതികരിച്ചു. ഫോട്ടോയിൽനിന്ന് കൊലപാതകമാണെന്നു കണ്ടെത്തുന്ന നടപടി അപകടകരമാണ്.

ബിഹാർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ച തീരുമാനത്തിലെത്താനുള്ള സമ്മർദമാണ് അന്വേഷണ ഏജൻസികൾ നേരിടുന്നത്. ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെയുടെ സ്വയം വിരമിക്കലിലൂടെ നാമതു കണ്ടു. ഇത്തരം നടപടികൾ ആവർത്തിക്കാൻ അനുവദിച്ചുകൂടാ– മനേഷിൻഡെയുടെ പ്രസ്താവനയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here