തിരുവനന്തപുരം: ബാർകോഴകേസിൽ മുൻ മന്ത്രിമാരായ വി.എസ് ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ കേസിന് അനുമതി നൽകാൻ കൂടുതൽ തെളിവുകൾ ചോദിച്ച് ഗവർണർ. ഇവർക്കെതിരെയുള‌ള കൂടുതൽ രേഖകൾ ഹാജരാക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ബാർ ലൈസൻസ് ഫീസ് കുറയ്‌ക്കുന്നതിന് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന വി.എസ് ശിവകുമാർ, കെ.ബാബു, കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല എന്നിവർ‌ കോഴ വാങ്ങി എന്നായിരുന്നു ബാർ ഉടമയായ ബിജു രമേശ് പറഞ്ഞിരുന്നത്. ഇവർക്കെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. തുടർന്ന് അന്ന് മന്ത്രിമാരായിരുന്നതിനാൽ നിയമപ്രകാരം ആഭ്യന്തര വകുപ്പ് ഗവർണറുടെ അനുമതി തേടി. രമേശ് ചെന്നിത്തല മന്ത്രിയായിരുന്നില്ല എന്നതിനാൽ ഗവർണറുടെ അനുമതി വേണ്ട എന്ന് ഇതിനിടെ നിയമോപദേശം ലഭിച്ചു. അതേസമയം ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here