തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി ഡോ തോമസ് ഐസക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. കേരള ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രി നിമയസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നാകെ ഹാജരാവേണ്ടിവരുന്നത്.
സി എ ജി റിപ്പോർട്ട് നിയമസഭയുടെ മുന്നിൽ വയ്ക്കുന്നതിന് മുൻപ് കിഫ്ബി ഡയക്ടർക്ക് അയച്ചുകൊടുത്തതും, കരട് റിപ്പോർട്ടെന്ന് വ്യാഖ്യാനിച്ചതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.


കോൺഗ്രസ് നേതാവ് വി ഡി സതീശൻ എം എൽ എ നൽകിയ പരാതിയിലാണ് സ്പീക്കർ ഈ വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്.

കമ്മിറ്റിക്ക് മുന്നാകെ ഹാജരായതിന് ശേഷവും സി എ ജി റിപ്പോർട്ടിനെതിരെ നേരത്തെ നടത്തിയ പ്രതികരണം ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here