തി​രു​വ​ന​ന്ത​പു​രം: കെ-​റെ​യി​ൽ പ​ദ്ധ​തി​യി​ലെ സ​​​്​​റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും വേ​ണ്ട​ത്​ സ്വ​കാ​ര്യ ഭൂ​മി​ത​ന്നെ. 10​ ജി​ല്ല​ക​ളി​ലാ​യി 246 ഹെ​ക്​​ട​ർ ഭൂ​മി​യാ​ണ്​ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ക​യെ​ന്ന്​ അ​തി​വേ​ഗ പാ​ത സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ൽ 105.67 ഹെ​ക്​​ട​ർ വെ​ള്ള​ക്കെ​ട്ട​ാ​ണ്. 80.09 ഹെ​ക്​​ട​ർ തു​റ​സ്സാ​യ ഭൂ​മി​യും 60.41 ഹെ​ക്​​ട​ർ കു​റ​ഞ്ഞ അ​ള​വി​ലാ​ണെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​യു​മാ​ണ്.

കൊ​ല്ല​ത്താ​ണ്​ സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന്​ കൂ​ടു​ത​ൽ ഭൂ​മി വേ​ണ്ടി വ​രു​ക. 300 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ​്​ പാ​ത നി​ർ​മാ​ണ​ത്തി​നാ​യി വേ​ണ്ടി​വ​രു​ക​യെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത്​ സ്​​റ്റേ​ഷ​ൻ​ കൊ​ടൂ​രാ​ർ തീ​ര​ത്താ​ണ്. വ​ർ​ഷ​ത്തി​ൽ പ​കു​തി​യി​ലേ​റെ മാ​സ​വും​ വെ​ള്ള​ക്കെ​ട്ടു​ള്ള ഇ​വി​ടം നി​ക​ത്ത​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ഇ​ക്കാ​ര്യം ദ​ക്ഷി​ണ റെ​യി​ൽ​വേ​യും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. പാ​ത പോ​കു​ന്ന മേ​ഖ​ല​യി​ൽ പ​ല​തും ച​തു​പ്പു​നി​ല​മാ​ണ്.

എ​ത്ര​ത്തോ​ളം ക​ൃ​ഷി​ഭൂ​മി​യും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും വീ​ടു​ക​ളും ജ​ന​വാ​സ​മേ​ഖ​ല​ക​ളു​മെ​ല്ലാം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രു​ക​യോ വി​​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. അ​തേ​സ​മ​യം, അ​തി​വേ​ഗ റെ​യി​ൽ പ​രി​സ്ഥി​തി ബാ​ധി​ക്കാ​ത്ത​നി​ല​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും പാ​ട​ശേ​ഖ​ര​ങ്ങ​ളെ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ആ​കാ​ശ​പാ​ത​യാ​ണ് വി​ഭാ​വ​നം ചെ​യ്​​ത​തെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. ജ​ന​സാ​ന്ദ്ര​ത കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ലൈ​ൻ​മെൻറ് എ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്.

സ്​​റ്റേ​ഷ​നു​ക​ൾ​ക്കാ​യി വേ​ണ്ട ഭൂ​മി ഇ​ങ്ങ​നെ:

-തി​രു​വ​ന​ന്ത​പു​രം 16.66 ഹെ​ക്​​ട​ർ

-കൊ​ല്ലം 53.68 ഹെ​ക്​​ട​ർ

-ചെ​ങ്ങ​ന്നൂ​ർ 14.18 ഹെ​ക്​​ട​ർ

-കോ​ട്ട​യം 15.51 ഹെ​ക്​​ട​ർ

-കൊ​ച്ചി 16.97 ഹെ​ക്​​ട​ർ

-തൃ​ശൂ​ർ 36.48 ഹെ​ക്​​ട​ർ

-തി​രൂ​ർ 13.04 ഹെ​ക്​​ട​ർ

-കോ​ഴി​ക്കോ​ട്​ 19.13 ഹെ​ക്​​ട​ർ

-ക​ണ്ണൂ​ർ 13.75 ഹെ​ക്​​ട​ർ

-കാ​സ​ർ​കോ​ട്​ 46.66 ഹെ​ക്​​ട​ർ

LEAVE A REPLY

Please enter your comment!
Please enter your name here