തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ മന്ത്രിമാർ ബ്ലോക്കിൽ നേരിട്ടെത്തി ജനങ്ങളുടെ പരാതി കേൾക്കും. 18 വരെ പൊതുജന പരാതി പരിഹാര അദാലത്ത് നീളും. പരാതികൾ ഓൺലൈനായി കലക്ടർമാർ സ്വീകരിക്കും. നിശ്‌ചിതകാലയളവിന്‌ ഉള്ളിലെ പരാതിയാണ്‌ സ്വീകരിക്കുക.

ബിഡിഒമാരാണ് അദാലത്തിനുള്ള സൗകര്യം ഏർപ്പെടുത്തുക. പരാതിക്കാരന് ഗുണഫലം ഉടൻ ലഭിച്ചുവെന്ന്‌ ഉറപ്പാക്കും. പരാതി നൽകേണ്ട ഓൺലൈൻ വിലാസം രണ്ട്‌ ദിവസത്തിനകം പ്രസിദ്ധീകരിക്കും.

അദാലത്ത്‌ തീയതി, ജില്ല, മന്ത്രിമാർ ക്രമത്തിൽ:

ഫെബ്രുവരി 1, 2, 4,
●-കൊല്ലം: ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രൻ
●ആലപ്പുഴ: ജി സുധാകരൻ, ടി എം തോമസ് ഐസക്, പി തിലോത്തമൻ
● തൃശൂർ: എ സി മൊയ്തീൻ, വി എസ്‌ സുനിൽകുമാർ, സി രവീന്ദ്രനാഥ്‌
●കോഴിക്കോട്‌: കെ ടി ജലീൽ, എ കെ ശശീന്ദ്രൻ, ടി പി രാമകൃഷ്‌ണൻ
●കണ്ണൂർ: ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി

ഫെബ്രുവരി 8, 9
● കാസർകോട് ‌: ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി

ഫെബ്രുവരി 8, 9, 11
● തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ, ടി എം തോമസ് ഐസക്, ജെ മേഴ്‌സിക്കുട്ടി അമ്മ
● പാലക്കാട്: എ കെ ബാലൻ, കെ കൃഷ്‌ണൻകുട്ടി, വി എസ്‌ സുനിൽകുമാർ
● മലപ്പുറം: കെ ടി ജലീൽ, എ കെ ശശീന്ദ്രൻ, ടി പി രാമകൃഷ്‌ണൻ

ഫെബ്രുവരി 15, 16
● വയനാട്: രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ

ഫെബ്രുവരി 15, 16, 18
● പത്തനംതിട്ട: കെ രാജു, എ സി മൊ‌യ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ
● കോട്ടയം: പി തിലോത്തമൻ, കെ കൃഷ്ണൻകുട്ടി, കെ ടി ജലീൽ
● ഇടുക്കി: എം എം മണി, ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്
● എറണാകുളം: വി എസ്‌ സുനിൽകുമാർ, ഇ പി ജയരാജൻ, ജി സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here