കൊച്ചി : സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ശശി തരൂർ എം പിക്ക് മുഖ്യറോൾ. തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാനുള്ള ചുമതലയാണ് ശശിതരൂരിന് നൽകിയത്. ഇതിന്റെ ഭാഗമായി കേരള യാത്ര നടത്താനും യുവാക്കളുമായും ടെക്‌നോക്രാറ്റുകളുമായും ശശിതരൂർ ആശയവിനിമയം നടത്തണമെന്നും മേൽനോട്ട സമിതി നിർദ്ദേശിച്ചു.


ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്നയോഗത്തിലാണ് ശശി തരൂരിന് പ്രധാന റോൾ നൽകാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ പിന്നീട് ഉൾപ്പെടുത്തിയിരുന്നു.


സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവാണ് ശശി തരൂർ. ശശി തരൂർ രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ കൊഴുക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.  

LEAVE A REPLY

Please enter your comment!
Please enter your name here