കൊച്ചി : കൊച്ചി കോർപ്പറേഷൻ കൗൺസിലർ എം എച്ച ്എം അഷറഫ് സി പി എമ്മിൽ നിന്നും രാജിവച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരെ തീരുമാനിച്ചതിൽ പക്ഷപാതം കാണിച്ചുവെന്നാരോപിച്ചാണ് രാജി. ഇതോടെ ഭരണ കക്ഷിയായ സി പി എം പ്രതിരോധത്തിലായി.


വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന കൊച്ചിൻ കോർപ്പറേഷനിൽ യു ഡി എഫ് വിമതരുടെ സഹായത്തോടെ ഭരണം പിടിച്ച സി പി എമ്മിന് അഷറഫിന്റെ രാജി വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. സി പി എം ടിക്കറ്റിൽ മൽസരിച്ച് ജയിച്ച അഷറഫ് കൗൺസിലർ സ്ഥാനവും രാജിവച്ചാൽ അത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here