കൊച്ചി ; കേരളത്തിൽ പത്ത് ലക്ഷം പേരെങ്കിലുമുണ്ടാവും പി സ് എസി നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്ഥിരമായി പരീക്ഷയെഴുതുന്നവർ. എന്നാൽ ഇത്രയൊന്നും മിനക്കേടില്ലാതെ സർക്കാർ ഉദ്യോഗസ്ഥരാവാനുള്ള എളുപ്പവഴിയാണ് ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നത്.

വെറുതെ പരീക്ഷയെഴുതി സമയം കളയേണ്ടകാര്യമൊന്നുമില്ല,  ഭരണ കക്ഷിയുടെ ആളായി ഏതെങ്കിലും സ്ഥാപനത്തിൽ താല്ക്കാലിക ജീവനക്കാരനായി കയറിക്കൂടുകയെന്നതാണ് എളുപ്പവഴി, കുറച്ചുകാലം അങ്ങിനെ കഴിഞ്ഞാൽ സർക്കാർ അവരെ സ്ഥിരപ്പെടുത്തും, പാർട്ടി നടപ്പാക്കുന്ന സൂത്രവിദ്യ. എങ്കിലേ ആളുണ്ടാവൂ, കൊടിപിടിക്കാനും, നോട്ടീസൊട്ടിക്കാനും എന്നു വ്യക്തിമായി അറിയാവുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നത്.

 പിൻവാതിൽ നിയമനത്തെക്കുറിച്ച് ഏറക്കാലം പരാതി പറഞ്ഞ ഡി വൈ എഫ് ഐയുടെ മാതൃസംഘടനയായ സി പി എം തന്നെയാണ് ഇത്തരം വഞ്ചനനടത്തുന്നത്.
സി -ഡിറ്റ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളിലാണ് താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. ഒപ്പം പാർട്ടി നേതാക്കളുടെ മക്കൾ, ഭാര്യമാർ എന്നിവർക്കും സർക്കാർ ഉദാരമായി ജോലി നൽകാനും തീരുമാനിച്ചിരിക്കയാണ്. പാലക്കാട് മുൻ എം പിയും സി പി എം നേതാവുമായ എം ബി രാജേഷിന്റെ ഭാര്യ നിനത കണിച്ചേരിയെയാണ് കാലടി സർവ്വകലാശാലയിൽ അധ്യാപികയായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. അക്കാദമിക് കൗൺസിലിന്റെ  ശുപാർശ പട്ടികയിൽ ഇല്ലാതിരുന്നിട്ടുപോലും നിനതയ്ക്ക് ജോലി ലഭിച്ചു.

കോഴിക്കോട് സർവ്വകലാശാലയിൽ  അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് തിരുകി കയറ്റാൻ ശ്രമിച്ച മറ്റൊരു നേതാവിന്റെ ഭാര്യ അവസാനം ഘട്ടത്തിൽ ലക്ഷ്യം കാണാതെ പുറത്തായിരുന്നു. അത് തലശ്ശേരി എം എൽ എയും ഡി വൈ എഫ് ഐ നേതാവുമായ എ എൻ ഷംസീറിന്റെ ഭാര്യയായിരുന്നു.

യോഗ്യതയുവളർക്ക് നിയമനം നൽകുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം. ഡി വൈ എഫ് ഐയും ഇതേ പ്രതികരണമാണ് നടത്തിയത്. പി സ് സി ഏറ്റവും കൂടുതൽ അഡൈ്വസ് മെമ്മോ നൽകിയത് ഈ സർക്കാർ അധികാത്തിൽ വന്നതിനു ശേഷമാണ് എന്നാണ് വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട്. വിവാദങ്ങളിലൊന്നും കഴമ്പില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here