കൊച്ചി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു.

കൊച്ചിയില്‍ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില. ഡീസല്‍ വില 82.30 രൂപയായി. തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 89 രൂപ68 പൈസയും ഡീസലിന്‌ 83രൂപ 92 ശെപയുമാണ്‌. കോഴിക്കോട് ഇത്‌ യഥാക്രമം 88.31ഉം 82.61ഉം ആണ്‌.

ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വര്‍ധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here