തിരുവനന്തപുരം: പൊതുജനാരോഗ്യമേഖലയിൽ‌ 2799 പുതിയ തസ്‌തികകൂടി സൃഷ്ടിച്ച്‌ സർക്കാർ ഉത്തരവായി. ആരോഗ്യ ഡയറക്ടറേറ്റിന്‌ കീഴിൽ 1200, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‌ കീഴിൽ 1299, ആയുഷ്‌ വകുപ്പിന്‌ കീഴിൽ 300 പുതിയ തസ്‌തികയാണ്‌ തത്വത്തിൽ സൃഷ്ടിച്ചത്‌. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലെ 772 എണ്ണം മുൻ പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതടക്കമുള്ള തസ്‌തികകളാണ്‌. പുതിയ തസ്‌തിക ഏത്‌ സ്ഥാപനത്തിലേക്കാണെന്നും കാറ്റഗറി, ശമ്പള സ്‌കെയിൽ തുടങ്ങിയവ ഉൾക്കൊള്ളുന്ന വിശദ ഉത്തരവ്‌ പിന്നീട്‌ പുറപ്പെടുവിക്കും. ഇതിന്‌ വകുപ്പ്‌ തലവന്മാരെ ചുമതലപ്പെടുത്തിയതായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ‌ ഖൊബ്രഗഡെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here