കൊച്ചി: കേരള ബഡ്ജറ്റിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്നലെ വിജയയാത്രയു‌ടെ തൃപ്പൂണിത്തുറയിലെ സ്വീകരണ സമ്മേളനത്തിൽ കേരളം അടിസ്ഥാന സൗകര്യവികസനത്തിനായി ഫണ്ട് കിഫ്ബി വഴി വിനിയോഗിക്കുന്നതിനെയാണ് കേന്ദ്രമന്ത്രി ചോദ്യം ചെയ്തത്.

നിർമ്മലയുടെ പ്രസംഗത്തിൽ നിന്ന്:
കേരള സർക്കാരിന്റെ ബഡ്ജറ്റിൽ വികസന പദ്ധതികൾക്കായി എല്ലാ തുകയും കിഫ്ബി എന്ന ഒരേ ഒരു ഏജൻസിക്കാണ് നൽകുന്നത്. ഇതെന്തൊരു സംവിധാനമാണ്. എനിക്കറിയില്ല. കേന്ദ്രസർക്കാരും ബഡ്ജറ്റ് അവതരിപ്പിക്കാറുണ്ട്. ഞങ്ങളാരും ഒരു ഏജൻസിക്ക് മാത്രമായി ഫണ്ട് നീക്കിവയ്ക്കാറില്ല. ഇതിന്റെ പേരിൽ കേരള ബഡ്ജറ്റിനെ സി.എ.ജി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. വലിയ കടക്കെണിയിലേക്കാണ് കേരളം നീങ്ങുന്നത്. ഇത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here