ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പിൻ വലിക്കേണ്ട ദിവസമായിരുന്നു നവം.23.  
നവം.22ന്  PJ ജോസഫ് സാറിന്റെ  മകന്റെ സംസ്കാര ചടങ്ങുകൾ നടന്ന ദിവസം. ഈ ചടങ്ങിന് വന്ന ലതികാ സുഭാഷ് രാവിലെ 10 മണിക്ക് അപ്രതീക്ഷിതമായി എന്റെ വീട്ടിലേക്ക് കടന്നു വന്നു. കോ വിഡ് കാലമായതുകൊണ്ട് അകത്തേക്ക് കയറിയില്ല. വന്നയുടൻ തന്നെ എന്നോട് പറഞ്ഞു . “മോളേ കോൺഗ്രസ് ടിക്കറ്റ് ലഭിക്കാതെ വന്നാൽ  റിബലായി മൽസരിക്കരുത് ”  ..


46 വർഷത്തെ പാരമ്പര്യമൊന്നുമില്ലായെങ്കിലും ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകയായ എനിക്ക് കോൺഗ്രസിനെ വഞ്ചിക്കാനാവില്ല.. കണ്ണ് നിറഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു ഒരിക്കലുമില്ല ചേച്ചി .. ഞാൻ വാക്ക് പാലിച്ചു. പക്ഷെ അതേ ലതിക സുഭാഷ് ഇന്ന് വിമതയായി മൽസരിക്കുന്നു. നഗരസഭയിൽ എനിക്ക്  മൽസരിക്കാനാവില്ല എന്ന് ചേച്ചിക്ക് നേരത്തെ അറിയാമായിരുന്നു. .അല്ലെങ്കിൽ ചേച്ചി അതിന് ആഗ്രഹിച്ചിരുന്നു. ഞാൻ മൽസരിക്കാതിരിക്കാനുള്ള നീക്കങ്ങൾ ചേച്ചി നടത്തിയിരുന്നു കോൺഗ്രസിൻ്റെ സംസ്ഥാന തല പ്രവർത്തനങ്ങളിൽ എനിക്ക് ഇടം തന്ന ആളാണ് ലതികാ ജി. ആ നന്ദിയും കടപ്പാടും എന്നുമുണ്ടാകും.

വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ വളരെ നിർണ്ണായകമായ ഘട്ടത്തിൽ കോൺഗ്രസ് മുക്ത ഭാരതത്തിൻ്റെ …..വാദികൾക്കൊപ്പം നിന്ന് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ  ലതികാജിയെ ഒരു സ്ഥാനമാനവുമാഗ്രഹിക്കാത്ത കോടികണക്കിന് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം  ചേർന്ന് തള്ളികളയുന്നു . ഒന്നുമല്ലാതിരുന്ന ലതികാ ജിയെ രാജ്യമറിയുന്ന നേതാവായി മാറ്റിയ പ്രസ്ഥാനത്തെ ഒരു നിമിഷം കോണ്ട്  ചേച്ചിക്ക് തള്ളികളയാമെങ്കിൽ ഒന്നുമാകാത്ത പ്രവർത്തകർക്ക് ചേച്ചിയെ തള്ളിക്കളയാൻ ഒരു സെക്കൻ്റ് പോലും വേണ്ട എന്നോർക്കുക. … മഹിളാ കോൺഗ്രസുകാർക്ക് വേണ്ടിയല്ല ചേച്ചി തല മുണ്ഡനം ചെയ്തത് .. ചേച്ചിയുടെ അധികാരത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തിന് വേണ്ടി മാത്രമാണ്. തലയിൽ അൽപ്പം മാത്രം മുടിയുള്ള ലതികാജിയുടെ മുടി ഒറ്റ മാസം കൊണ്ട് വളരും . പക്ഷെ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിലേറ്റ മുറിവ് കരിയാൻ പതിറ്റാണ്ടുകളെടുക്കും.

ഭാരതത്തിന്  വേണ്ടത് കോൺഗ്രസിനെയാണ്. …………………
കോൺഗ്രസിനൊപ്പം .

LEAVE A REPLY

Please enter your comment!
Please enter your name here