നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഇന്ന് ഉച്ചക്ക് തന്നെ കോടതി ഹര്‍ജി പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി കേസ് കേള്‍ക്കണമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ അഭിഭാഷകന്റെയും ആവശ്യം. ഇക്കാര്യം കോടതി അംഗീകരിച്ചു. ഉച്ചക്ക് രണ്ട് മണിക്കായിരിക്കും സിറ്റിംഗ് നടത്തുക. തലശ്ശേരി, ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

തലശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ കണ്ണൂര്‍ ജില്ലാ ആധ്യക്ഷനുമായ എന്‍ ഹരിദാസിന്റെ പതത്രികയാണ് തള്ളിയത്. സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിച്ചുള്ള ദേശീയ അധ്യക്ഷന്റെ ഒപ്പോട് കൂടിയ കത്ത് ഇല്ല എന്നതാണ് പത്രിക തള്ളാന്‍ കാരണം. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിക്കാതായതോടെ കണ്ണൂരില്‍ ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥിതിയായിരുന്നു.

കഴിഞ്ഞ തവണ 22000ത്തിലേറെ വോട്ട് ബിജെപിക്ക് ലഭിച്ച മണ്ഡലമാണ് തലശ്ശേരി. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. ഇതിന് പുറമേ ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ധനലക്ഷ്മിയുടെ പത്രിക വരണാധികാരി തള്ളിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here