ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പ് മരവിപ്പിച്ചു.മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി.നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുളള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ മാസം 31 നകം നാമനിർദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കേളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതായ അറിയിപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here