തിരുവനന്തപുരം: തന്റെ പേരിൽ ഇരട്ടവോട്ട് എന്ന വാദം തെറ്റാണെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാൽ. തന്റേത് വോട്ട് ഇരട്ടിപ്പല്ലെന്നും സർക്കാർ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.

തന്റെ കൈവശമുണ്ടായിരുന്നത് 28 വർഷം പഴക്കമുള്ള തിരിച്ചറിയിൽ കാർഡ് ആയിരുന്നു. അതിലെ ഫോട്ടോ ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല. പ്രായവും 50 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതുമായി തനിക്ക് ഇപ്പോൾ വോട്ട് രേഖപ്പെടുത്താൻ ആകില്ല. അതിനാൽ
വോട്ടർപ്പട്ടിക പുതുക്കി ഫോട്ടോ ഉൾപ്പെടെ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് അക്ഷയ സെന്റർ വഴി അപേക്ഷ നൽകി. അതിന്റെ അടിസ്ഥാനത്തിൽ പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കുകയും ചെയ്തു.

എന്നാൽ പുതിയത് തന്ന സമയത്ത് പഴയ കാർഡിലെ വിവരങ്ങൾ ഉ​ദ്യോ​ഗസ്ഥർ നീക്കം ചെയ്യാത്തതാണ് ഇപ്പോഴുള്ള ആരോപണങ്ങൾക്ക് കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പഴയ കാർഡ് റദ്ദാക്കണമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.

എന്നാൽ സിപിഎമ്മിന്റെ ഇരട്ടവോട്ടിനെതിരെ കോൺ​ഗ്രസും, താനും ഉന്നയിച്ച പരാതിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഒരേ മുഖമുള്ളവരെയാണ് അവർ പല മണ്ഡലങ്ങളിൽ പല പേരിൽ വോട്ടറായി ചേർത്തിരിക്കുന്നത്. അതിനെതിരെ നൽകിയ പരാതിയിൽ ഉറച്ച്അ നിൽക്കുകയാണ്. തന്റേത് ഒരു ബൂത്തിൽ തന്നെ ഉണ്ടായ ഇരട്ടിപ്പ് എങ്ങനെയാണെന്ന് കൃത്യമായി മനസിലാകും. ഇത്തരത്തിലുള്ള തെറ്റായ വാദം നിരത്തി തടിയൂരാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഡോ. ലാൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി ചുവടെ

Subject: Duplication of my name in booth 133 Vattiyoorkavu Assembly Constituency
To: <ceo_kerala@eci.gov.in>

From                                   
 
SS Lal
TC 13/1993 (1-5)
Midhunam,
Kannammoola
Medical College PO
Trivandrum 695011
 
To 
 
Shri. Teeka Ram Meena, IAS
The Chief Election Officer
Kerala
 
Sir,
 
Subject: Repetition of my name in booth 133 Vattiyoorkavu Assembly constituency in booth 170.  
 
I am contesting the elections to the Legislative Assembly from Kazhakkoottam (LAC-132) constituency with election ID no. UHE3246972. On verification of voters’ list of LAC 133,Vattiyoorkavu I found that old entry of my name  (serial no. 616, electoral ID number KL/20/135/033605) in the list was not deleted. I have already submitted form 7 – objection for inclusion of this entry/deletion from electoral roll, (reference number -OMG007890005). I request your urgent action for removal of the previous entry from the voters list with immediate effect. 

Thanking You
Yours faithfully

SS Lal

 ——————————————————————————————————————————–

പുതിയതും പഴയതുമായ തിരച്ചറിയിൽ കാർഡിന്റെ പകർപ്പ്.

പഴയതിൽ പ്രായം 50 വയസ് എന്നും പഴയ ഫോട്ടോയും ഉള്ള കാർഡ്

 

LEAVE A REPLY

Please enter your comment!
Please enter your name here